പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

Showing posts with label സര്‍ദാര്‍ജി. Show all posts
Showing posts with label സര്‍ദാര്‍ജി. Show all posts

ഗള്‍ഫിലായിരുന്നെങ്കില്‍...

ഒരിക്കല്‍ സര്‍ദാര്‍ജി ബസ്സ് കാത്തു നില്‍ക്കുകയായിരുന്നു.

കുറേയായിട്ടും ബസ്സു കാണാഞ്ഞിട്ടു ദേഷ്യം വന്ന
സര്‍ദാര്‍ജി അടുത്തു നിന്ന ആളോടു പറഞ്ഞു: "നമ്മുടെ നാട്ടിലെ ഈ പ്രശ്നം ഉള്ളൂ.
ഗള്‍ഫിലൊക്കെയാണെങ്കില്‍ നമ്മള്‍ റോഡ് സൈഡില്‍ പോയി വെറുതെ നിന്നാല്‍ മതി.
അല്പം കഴിയുമ്പോള്‍ ഏതെങ്കിലും ഒരു ആഢംബര കാര്‍ വന്നു നമ്മളെ കയറ്റിക്കൊണ്ടു പോകും.
അവരു നമ്മളെ ഏതെങ്കിലും വലിയ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ടു പോകും.
എന്നിട്ട് വൈകുന്നേരം ആകുമ്പോള്‍ നമ്മള്‍ നിന്നിടത്തു തന്നെ നമ്മളെ ഇറക്കി വിടും."
അപ്പോള്‍ മറ്റെയാള്‍ പറഞ്ഞു: "ഞാന്‍ കുറേ വര്‍ഷം ഗള്‍ഫില്‍ ഉണ്ടായിരുന്നു.
പക്ഷെം എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.
ആരാ ഇതു നിങ്ങളോടു പറഞ്ഞത്?"

സര്‍ദാര്‍ജി: "എന്റെ ഭാര്യ..."

സര്‍ദാര്‍ജി വിമാനത്തില്‍

സര്‍ദാര്‍ജി ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു.

വിമാനം ഉയര്‍ന്നുകഴിഞ്ഞ് വിമാനം കുലുങ്ങി.
സര്‍ദാര്‍ജി കാര്യമറിയാതെ ഓടി പൈലറ്റിന്റെ ക്യാബിനില്‍ ചെന്നു.
പൈലറ്റിന്റെ അടുത്ത് ചെന്ന് പൈലറ്റിന്റെ ഹെഡ്ഫോണ്‍ വലിച്ചെടുത്തിട്ട് പറഞ്ഞു:
"പാട്ടുകേട്ടിരിക്കാതെ മര്യാദയ്ക്ക് പ്ലേയ്ന്‍ ഓടിക്ക്.
ചുമ്മാതല്ല പ്ലേയ്ന്‍ കുലുങ്ങുന്നത്."

തലപോയവനും കൈപോയവനും

സര്‍ദാര്‍ജി ഒരിക്കല്‍ ഒരു യുദ്ധാന്തര ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഒരു സംഘത്തോടൊപ്പം പോയി.

സര്‍ദാര്‍ജി അവിടെ ധാരാളം ശവശരീരങ്ങള്‍ കിടക്കുന്ന ഭാഗത്തേക്കു നടന്നു.
അവിടെ തലയറ്റ ഒരു ശരീരം സര്‍ദാര്‍ജി കണ്ടു.
പെട്ടന്ന് സര്‍ദാര്‍ജി ഒരു നിലവിളി കേട്ടു,
കൈകള്‍ അറ്റുപോയ ഒരു പട്ടാളക്കാരന്‍ നിലവിളിക്കുന്നു.
സര്‍ദാര്‍ജി അയാളോടു പറഞ്ഞു:
"മിണ്ടാതെ കിടക്കടോ. ഇവിടെ തല പോയവന്‍ മിണ്ടാതെ കിടക്കുന്നു.
പിന്നെ തനിക്കെന്താ നിലവിളിക്കാതെ കിടന്നാല്‍?"

കുസൃതി ചോദ്യം

സര്‍ദാര്‍ജിയെ ഒരു വലിയ രാഷ്ട്രീയ റാലിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത്. കാരണം? സര്‍ദാര്‍ജി അവിടെ 'പ്രെസ്സ്' എന്ന് നെഞ്ചത്ത് പേപ്പര്‍ ഒട്ടിച്ച ഒരു മാധ്യമ പ്രവര്‍ത്തകയെ കണ്ടു.

പ്രായപൂര്‍ത്തിയായ പെണ്ണുങ്ങള്‍

ഒരിക്കല്‍ സര്‍ദാര്‍ജി ഒരു ഉത്സവം കാണാന്‍ പോയി.

പരിപാടിയെല്ലാം കഴിഞ്ഞപ്പോള്‍ രാത്രിയായി.
വീട്ടിലെത്താന്‍ യതൊരു വഴിയുമില്ല.
സര്‍ദാര്‍ജി അടുത്ത് കണ്ട ഒരു വീട്ടില്‍ കയറിചെന്നു.
"ദയവായി, എനിക്ക് കിടക്കാന്‍ അല്പം സ്ഥലം തരാമോ?"
"ഇവിടെ പറ്റില്ല. ഇവിടെ പ്രായപൂര്‍ത്തിയായ പെണ്ണുങ്ങള്‍ ഉണ്ട്."
സര്‍ദാര്‍ജി അടുത്ത വീട്ടില്‍ ചെന്നു.
അവിടെയും പ്രായപൂര്‍ത്തിയായ പെണ്ണുങ്ങള്‍ ഉള്ളതിനാല്‍ സര്‍ദാര്‍ജിയെ കേറ്റിയില്ല.
സര്‍ദാര്‍ജി അടുത്ത വീട്ടില്‍ കയറിചെന്നു. എന്നിട്ട് ചോദിച്ചു,
"ഇവിടെ പ്രായപൂര്‍ത്തിയായ പെണ്ണുങ്ങള്‍ ഉണ്ടോ?"
"ഉണ്ട്, എന്താ?"
"ഓ! ഒന്ന് കിടക്കാനാ..."

മുന്നറിയിപ്പ്

സര്‍ദാര്‍ജി ദൂരെ ഒരു കുളം കാണാന്‍ പോയി
കുളത്തിന്റെ നടുവില്‍ സര്‍ദാര്‍ജി ഒരു ബോര്‍ഡ് കണ്ടു.
എത്ര ശ്രമിച്ചിട്ടും അതിലെഴുതിയിരിക്കുന്നത് എന്താണെന്ന് വായിക്കാന്‍ സര്‍ദാര്‍ജിക്ക് കഴിഞ്ഞില്ല.
അവസാനം സര്‍ദാര്‍ജി കഷ്ടപ്പെട്ട് നീന്തി കുളത്തിന്റെ നടുവില്‍ പോയി നോക്കി...
ആ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്,
"ഈ കുളത്തില്‍ മുതലയുണ്ട്, ആരും ഇവിടെ
ഇറങ്ങരുത് !"

Ombay, Ombay...


സര്‍ദാര്‍ജി അദ്യമായ് പ്ലേയിനില്‍ ബോബെയ്ക്ക് പോവുകയായിരുന്നു.
ബോബെയില്‍ പ്ലെയിന്‍ ലാന്‍ഡ് ചെയ്തപ്പോള്‍ സര്‍ദാര്‍ജി ആഹ്ലാദം അടക്കാനവാതെ കിടന്നലച്ചു,
"Bombey, Bombey..."
എയര്‍ഹോസ്റ്റസ് പറഞ്ഞു "Be Silent"
വീണ്ടും സര്‍ദാര്‍ജി അലച്ചു "ombay, ombay..."

കറണ്ട് ബില്‍

സര്‍ദാര്‍ജി : എനിക്ക് എന്റെ മൊബൈല്‍ ബില്‍ എത്രയായി എന്നറിയണം.
കോള്‍ സെന്റര്‍ ഗേള്‍ : സര്‍, '*123# ' ഡയല്‍ ചെയ്താല്‍ താങ്കളുടെ കറണ്ട് ബില്‍ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും.
സര്‍ദാര്‍ജി : വിവരം കെട്ട പെണ്ണേ, കറണ്ട് ബില്ലല്ലാ എന്റെ മൊബൈല്‍ ബില്ലാ എനിക്ക് അറിയേണ്ടത്.

ടെസ്റ്റ്

സുഖമില്ലാത്ത അമ്മയുമായി സര്‍ദാര്‍ജി ഡോക്ട്റുടെ അടുക്കല്‍,
ഡോക്ടര്‍ : "എന്തു പറ്റി?"
സര്‍ദാര്‍ജി:
"അമ്മയ്ക്ക് തീരെ വയ്യ."
പരിശോധനയ്ക്ക് ശേഷം,
ഡോക്ടര്‍ :
"അമ്മയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഉടനെ കുറച്ച് ടെസ്റ്റുകള്‍ നടത്തണം."
സര്‍ദാര്‍ജി: "സാധിക്കുമെന്നു തോന്നുന്നില്ല. അമ്മയ്ക്ക് തീരെ വയ്യ."
ഡോക്ടര്‍ : "രോഗമെന്താണെന്ന് അറിയാതെ എങ്ങനെയാണ് ചികിത്സിക്കുക. ടെസ്റ്റു നടത്തണം."
സര്‍ദാര്‍ജി: "ടെസ്റ്റു തന്നെ വേണമെന്നു നിര്‍ബന്ധമുണ്ടോ? ട്വൊന്റി 20 പോരെ. തീരെ വയ്യാഞ്ഞിട്ടാ..."

Are you relaxing?

ഒരു ദിവസം ഒരു സര്‍ദാര്‍ജി ബീച്ചില്‍ വെയില്‍ കായുകയായിരുന്നു.
അപ്പോള്‍ ഒരു സ്ത്രീ കടന്നുവന്നു സര്‍ദാര്‍ജിയോട്‌ ചോദിച്ചു, "Are you relaxing?"
സര്‍ദാര്‍ജി മറുപടി പറഞ്ഞു, "No I am Banta Singh"
അല്പം കഴിഞ്ഞു മറ്റൊരാള്‍ വന്നു സര്‍ദാര്‍ജിയോട്‌ ഇതേ ചോദ്യം ചോദിച്ചു.
സര്‍ദാര്‍ജി മറുപടി പറഞ്ഞു, "No no, I am Banta Singh"
അല്പം കഴിഞ്ഞു മറ്റൊരാള്‍ കൂടി വന്നു സര്‍ദാര്‍ജിയോട്‌ ഇതേ ചോദ്യം ചോദിച്ചു.
സര്‍ദാര്‍ജിക്ക്‌ വല്ലാത്ത ദേഷ്യം വന്നു. അദ്ദേഹം അവിടെനിന്നു മാറി ഒരിടത്ത് പോകുവാന്‍ തീരുമാനിച്ചു.
അങ്ങനെ സര്‍ദാര്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ വെയില്‍ കായുന്ന മറ്റൊരു സര്‍ദാരിനെ കണ്ടു.
സര്‍ദാര്‍ജി അയാളോട് ചോദിച്ചു, "Are you relaxing?"
അപ്പോള്‍ മറ്റെയാള്‍ പറഞ്ഞു, "Yes yes, I am relaxing"
സര്‍ദാര്‍ജി അയ്യാളുടെ ചെവിക്കല്ലിനു ഒന്നു പൊട്ടിച്ചു,
"തെണ്ടി താന്‍ ഇവിടെ വിശ്രമിക്കുകയാണോ? താനണൊന്നു ചോദിച്ചു അവരാരും എനിക്ക് സ്വസ്ഥത തരുന്നില്ല!"

ആറ് ആറ്...

ഒരിക്കല്‍ സര്‍ദാര്‍ജി ഒരു വിജനമായ വഴിയിലൂടെ കടന്നു പോകുകയായിരുന്നു.
പോകുന്ന വഴിയില്‍ ഒരു മനുഷ്യന്‍ ഒരു പൊട്ടകിണറ്റിന്റെ അരികില്‍ നിന്നു അഞ്ചേ അഞ്ചേ എന്നു വിളിച്ചു പറയുന്നതു കേട്ടു.
സര്‍ദാര്‍ജിക്ക് ഇതു കേട്ടിട്ടു ആകാംഷ അടക്കാന്‍ സാധിച്ചില്ല.
സര്‍ദാര്‍ജി നേരെ അയാളുടെ അടുക്കല്‍ ചെന്നു. എന്നിട്ട് ചോദിച്ചു,
"ഹേ, മനുഷ്യാ, നിങ്ങള്‍ എന്തിനാണ് അഞ്ചേ അഞ്ചേ എന്നു വിളിച്ചു പറയുന്നത്‌.
മനുഷ്യന്‍ സര്‍ദാര്‍ജിയെ പെട്ടെന്ന് പിടിച്ചു പൊട്ടകിണട്ടില് തള്ളിയിട്ടിട്ടു തുടര്ന്നു
ആറ് ആറ്...