പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

05
Jan
2010

ഗള്‍ഫിലായിരുന്നെങ്കില്‍...

ഒരിക്കല്‍ സര്‍ദാര്‍ജി ബസ്സ് കാത്തു നില്‍ക്കുകയായിരുന്നു.

കുറേയായിട്ടും ബസ്സു കാണാഞ്ഞിട്ടു ദേഷ്യം വന്ന
സര്‍ദാര്‍ജി അടുത്തു നിന്ന ആളോടു പറഞ്ഞു: "നമ്മുടെ നാട്ടിലെ ഈ പ്രശ്നം ഉള്ളൂ.
ഗള്‍ഫിലൊക്കെയാണെങ്കില്‍ നമ്മള്‍ റോഡ് സൈഡില്‍ പോയി വെറുതെ നിന്നാല്‍ മതി.
അല്പം കഴിയുമ്പോള്‍ ഏതെങ്കിലും ഒരു ആഢംബര കാര്‍ വന്നു നമ്മളെ കയറ്റിക്കൊണ്ടു പോകും.
അവരു നമ്മളെ ഏതെങ്കിലും വലിയ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ടു പോകും.
എന്നിട്ട് വൈകുന്നേരം ആകുമ്പോള്‍ നമ്മള്‍ നിന്നിടത്തു തന്നെ നമ്മളെ ഇറക്കി വിടും."
അപ്പോള്‍ മറ്റെയാള്‍ പറഞ്ഞു: "ഞാന്‍ കുറേ വര്‍ഷം ഗള്‍ഫില്‍ ഉണ്ടായിരുന്നു.
പക്ഷെം എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.
ആരാ ഇതു നിങ്ങളോടു പറഞ്ഞത്?"

സര്‍ദാര്‍ജി: "എന്റെ ഭാര്യ..."

0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:

Post a Comment