പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

Showing posts with label മല്ലു. Show all posts
Showing posts with label മല്ലു. Show all posts

മീൻ ഇറുക്കാ?

ഒരു തമിഴൻ കേരളത്തിലെ ഒരു മീൻ മാർക്കറ്റിൽ പോയി.
മലയാളിയായ മീൻ വില്പനക്കാരനോട്

മീൻ ഇറുക്കാ?

മലയാളി വില്പനക്കാരൻ  : ങേ, മീനാ? ഇല്ല. മീൻ ഇറുക്കില്ല

തമിഴൻ : പിന്നെ എന്നാ ഇറുക്ക്?

മലയാളി : ഞണ്ട് ഇറുക്കും!

തമിഴൻ : അപ്പടീനാ 2 ഞണ്ടെ പോടുങ്ങെ.

മലയാളി : അണ്ണാച്ചി പോടുള്ള ഞണ്ടോന്നും
ഇവിടെ വിക്കൂലാ. ഇത് നല്ല ഒന്നാംതരം ഞണ്ടാണ്.
അണ്ണാച്ചിക്കു നല്ല ഞണ്ടല്ലെ വേണ്ടത്?

തമിഴൻ : ആമ...

മലയാളി : ങേ, അണ്ണാച്ചിക്കു ഞണ്ടാണോ ആമയാണോ വേണ്ടത്?

തമിഴൻ : നാൻ മൊതലെ സോന്നിയെ.

മലയാളി : എടോ പരട്ട പാണ്ടി, താൻ ആദ്യം പറഞ്ഞു ഞണ്ട് തരാൻ...
പിന്നെ പറഞ്ഞു ആമയെ തരാൻ...
ധാ ഇപ്പെ പറയുന്നു മൊതലയെ തരാൻ...
താൻ എന്താ മലയാളികളെ കളിയാക്കാൻ ഇറങ്ങിയെക്കുവാ?

ദേശസ്നേഹികള്‍

ഒരിക്കല്‍ ഒരു ബ്രിട്ടിഷുകാരനും ഫ്രാന്‍സുകാരനും പാക്കിസ്ഥാന്‍കാരനും മലയാളിയും ഒരുമിച്ച് ഒരു പ്ലേയ്നില്‍ യാത്ര ചെയ്യുകയായിരുന്നു.

പെട്ടെന്ന് വിമാനത്തിന് എന്തോ തകരാര്‍ സംഭവിച്ചു.
ആരെങ്കിലും മൂന്നു പേര്‍ വിമാനത്തില്‍ നിന്നു ചാടിയാലെ വിമാനം ശരിയായി പറക്കുകയുള്ളൂ എന്ന് പൈലറ്റ് അറിയിച്ചു.
അമേരിക്കക്കാരന്‍ ചാടാന്‍ തയാറായി.
"God save the King" എന്ന് പറഞ്ഞ്‌ അയാള്‍ വിമാനത്തില്‍ നിന്നു ചാടി.
അടുത്തതായി ഫ്രാന്‍സുകാന്‍ വന്നു "Vi-va-la France" എന്നു പറഞ്ഞ്‌ എടുത്ത് ചാടി.
മൂന്നമതായി മലയാളി വന്ന് "ഭാരത് മാതാ കീ ജയ്" എന്നു പറഞ്ഞ്‌ പാക്കിസ്ഥാന്‍കാരനെ വിമാനത്തില്‍ നിന്നു തള്ളിയിട്ടു.

ഞങ്ങടെ നാട്ടില്‍ ധാരാളമുണ്ട്...

ഒരിക്കല്‍ ഒരു അമേരിക്കക്കാരനും ജപ്പാന്‍കാരനും അറബിയും മലയാളിയും കൂടി ഒരു ബോട്ടില്‍ കടലില്‍കൂടി യാത്ര ചെയ്യുകയായിരുന്നു.

പെട്ടെന്ന് ശക്തമായ കാറ്റും മഴയും ആരംഭിച്ചു.
ബോട്ട് ഡ്രൈവര്‍ ബോട്ടിലുള്ള ആവശ്യമില്ലാത്ത സാധനങ്ങള്‍ എടുത്ത് കളയാന്‍ പറഞ്ഞു.
അമേരിക്കക്കാരന്‍ ബോട്ടിലുണ്ടായിരുന്ന ബോംബുകള്‍ എടുത്ത് കടലിലിട്ടിട്ട് പറഞ്ഞു,
"ഞങ്ങടെ നാട്ടില്‍ ഇത് ധാരാളമുണ്ട്.
"ജപ്പാന്‍കാരനും അതുപോലെ ബോട്ടില്‍ താന്‍ സൂക്ഷിച്ചിരുന്ന കാര്‍ എന്‍ജിനുകള്‍ എടുത്ത് കടലിലിട്ടിട്ട് പറഞ്ഞു,
"ഞങ്ങടെ നാട്ടില്‍ ഇത് ധാരാളമുണ്ട്.
"അടുത്തത് അറബിയുടെ ഊഴമായിരുന്നു.
അറബി നോക്കിയിട്ട് ആവശ്യമില്ലാത്തത് ഒന്നും തന്റെ കയ്യിലില്ലായിരുന്നു.
അറബി ഉടനെ മലയാളിയെ എടുത്ത് കടലിലിട്ടിട്ട് പറഞ്ഞു,
"ഈ സാധനം ഞങ്ങടെ നാട്ടില്‍ ധാരാളമുണ്ട്."

പന്തയം


ഒരിക്കല്‍ ഒരു അമേരിക്കന്‍ പുരാവസ്തു ഗവേഷകനും ഒരു ഇംഗ്ലീഷ് പുരാവസ്തു ഗവേഷകനും മലയാളി പുരാവസ്തു ഗവേഷകനും തമ്മില്‍ ഒരു പന്തയം വച്ചു,
'ആരുടെ നാട്ടിലെ പഴമക്കാരാണ് ഏറ്റവും മികച്ച ദീര്‍ഘദൂര ആശയ വിനിമയ ഉപാധികള്‍ ഉപയോഗിച്ചിരുന്നത്?'
മൂന്നു പേരും അന്വേഷണം ആരംഭിച്ചു.
അമേരിക്കക്കാരന്‍ തന്റെ നാട്ടിലെ പണ്ട് നാളുമുതലേ ആള്‍ താമസമുള്ള ഒരു പ്രദേശത്തു കുഴിച്ചു തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു ടെലിഗ്രാം പോസ്റ്റ് കണ്ടെത്തി.
അയാള്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി,
'എന്റെ നാട്ടില്‍ പണ്ട് മുതലേ ടെലഗ്രാം സര്‍വീസ് ഉപയോഗിച്ചിരുന്നു.'
അടുത്ത ഊഴം ഇംഗ്ലീഷ് പുരാവസ്തു ഗവേഷകവന്റെ ആയിരുന്നു.
അയാള്‍ കുഴിച്ചു അമേരിക്കക്കാരന്റെതിലും വലിയ കുഴിയായപ്പോള്‍ അയാള്‍ക്ക് ഒരു ടെലിഫോണ്‍ കേബിള്‍ കിട്ടി.
അയാള്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി,
'എന്റെ നാട്ടില്‍ പണ്ടുപണ്ട് മുതലേ ടെലിഫോണ്‍ ഉപയോഗിച്ചിരുന്നു.'
അടുത്തതായി മലയാളി കുഴിച്ചു തുടങ്ങി.
കുറേ കുഴിച്ചിട്ടും ഒന്നും കിട്ടിയില്ല.
അമേരിക്കക്കാരനും ഇംഗ്ലീഷുകാരനും മലയാളിയെ കളിയാക്കി.
മലയാളി ഒന്നും മിണ്ടാതെ കുഴിച്ചുകൊണ്ടിരുന്നു.
കുറേ കഴിഞ്ഞ് അവരുടെ രണ്ടു പേരുടെ കുഴിയെക്കാള്‍ ഇരട്ടിയാഴമുള്ള കുഴിയായപ്പോള്‍ മലയാളി ആഹ്ലാദത്തോടെ തുള്ളീച്ചാടി ആര്‍ത്തു വിളിച്ചു,
'കണ്ടോടാ, പണ്ടേക്കു പണ്ടെ ഞങ്ങടെ നാട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു.'

സ്വര്‍ഗ്ഗത്തിലും പക്ഷഭേദമോ?

ഒരേ സമയം ഒരു അമേരിക്കക്കാരനും ഒരു ബ്രിട്ടീഷുകാരനും ഒരു മല്ലുവും മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെന്നു.
അവര്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ മുന്‍പില്‍ എത്തി.
ദൈവം ആദ്യം അമേരിക്കക്കാരനേ തന്റെ ഇരിപ്പിടത്തില്‍ എഴുന്നേറ്റു സ്വീകരിച്ചു.
അതുപോലെ തന്നെ ബ്രിട്ടീഷുകാരനേയും തന്റെ ഇരിപ്പിടത്തില്‍ എഴുന്നേറ്റു ദൈവം സ്വീകരിച്ചു.
അടുത്ത ഊഴം മല്ലുവിന്റെത്‌ ആയിരുന്നു.
മല്ലു അടുത്തെത്തി.
പക്ഷെ ദൈവം തന്റെ ഇരിപ്പിടത്തില്‍ എഴുന്നെല്‍ക്കാതെയാണ് മല്ലുവിനെ സ്വീകരിച്ചത്
മല്ലുവിന് ഭയങ്കര വിഷമമായി.
സ്വര്‍ഗ്ഗത്തിലും പക്ഷഭേദമോ?
മല്ലു ദൈവത്തോട് വിചിത്രമായ പെരുമാറ്റത്തിനു കാരണമന്വെഷിച്ചു.
ദൈവത്തിന്റെ മറുപടി,
സോറി, താനൊരു മലയാളിയാ... അതുകൊണ്ട് എനിക്ക് തന്നെ ഒട്ടും വിശ്വാസമില്ല...
ഞാന്‍ എന്റെ കസേരയില്‍ നിന്നു എഴുന്നേക്കണ്ട താമസമേയുള്ളൂ താന്‍ അവിടെക്കേറി ഇരിക്കും.
അതുകൊണ്ടാ സോറി...

ലീക്ക്

വാഴചാലുകാരന്‍ (ആതിരപ്പിള്ളി വെള്ളച്ചാട്ടം നോക്കിക്കോണ്ട്) : ഞാന്‍ ബെറ്റ് വെയ്ക്കുന്നു, ഇതു പോലെ എന്തെങ്കിലും നിങ്ങടെ കൊച്ചീലുണ്ടോ?
കൊച്ചീക്കാരന്‍: ഇതു പോലെന്ന് ഞങ്ങള്‍ക്കില്ല, പക്ഷെ, ഈ ലീക്ക് 10 മിനിറ്റിനുള്ളില്‍ ശരിയാക്കാന്‍ പറ്റുന്ന നല്ല പ്ലമ്പര്‍മാര്‍ ഞങ്ങടവിടെ ധാരാളമുണ്ട്.

എനിക്കും ഒണ്ടാര്‍ന്നു

രണ്ടു മലയാളികള്‍ കണ്ടുമുട്ടി,
ഒരുവന്‍ അപരനോട്: നാട്ടില്‍ എനിക്കൊരു റബര്‍ എസ്റ്റേറ്റൊണ്ട്. അതിന്റെ ഒരു തലപ്പേന്ന് കാറോടിച്ച് തൊടങ്ങിയാ വയിട്ടായാലും മറ്റേ അറ്റത്തെത്തുകേല..
അപരന്‍: ങ്ഹാ, എനിക്കും ഒണ്ടാര്‍ന്നു അതുപോലൊരു കാറ്!

Made in India

ശില്പിപികളായ അറബിയും ഇംഗ്ലീഷുകാരനും മല്ലുവും ഒരുമിച്ചായിരുന്നു താമസം.
ഒരിക്കല്‍ അറബി മനോഹരമായ ഒരു വാള്‍ നിര്‍മ്മിച്ചു.
ഇംഗ്ലീഷുകാരന്‍ അതിനു മനോഹരമായ ഒരു പിടി നിര്‍മ്മിച്ചു കൊടുത്തു.
എന്നിട്ട്‌ അതു മല്ലുവിനെ കാണിച്ചു.

മല്ലു അതെടുത്ത്‌ അതേല്‍ മനോഹരമായ 'Made in India' എന്നു കൊത്തി വച്ചു.