പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

ദേശസ്നേഹികള്‍

ഒരിക്കല്‍ ഒരു ബ്രിട്ടിഷുകാരനും ഫ്രാന്‍സുകാരനും പാക്കിസ്ഥാന്‍കാരനും മലയാളിയും ഒരുമിച്ച് ഒരു പ്ലേയ്നില്‍ യാത്ര ചെയ്യുകയായിരുന്നു.

പെട്ടെന്ന് വിമാനത്തിന് എന്തോ തകരാര്‍ സംഭവിച്ചു.
ആരെങ്കിലും മൂന്നു പേര്‍ വിമാനത്തില്‍ നിന്നു ചാടിയാലെ വിമാനം ശരിയായി പറക്കുകയുള്ളൂ എന്ന് പൈലറ്റ് അറിയിച്ചു.
അമേരിക്കക്കാരന്‍ ചാടാന്‍ തയാറായി.
"God save the King" എന്ന് പറഞ്ഞ്‌ അയാള്‍ വിമാനത്തില്‍ നിന്നു ചാടി.
അടുത്തതായി ഫ്രാന്‍സുകാന്‍ വന്നു "Vi-va-la France" എന്നു പറഞ്ഞ്‌ എടുത്ത് ചാടി.
മൂന്നമതായി മലയാളി വന്ന് "ഭാരത് മാതാ കീ ജയ്" എന്നു പറഞ്ഞ്‌ പാക്കിസ്ഥാന്‍കാരനെ വിമാനത്തില്‍ നിന്നു തള്ളിയിട്ടു.

0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:

Post a Comment