പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

അറിയുവാന്‍ അവകാശമില്ലാത്ത കാര്യങ്ങള്‍

ടിന്റുമോന്റെ സ്കൂള്‍ ഒരു ദിവസം അമേരിക്കന്‍ പ്രസിഡന്റ് സന്ദര്‍ശിക്കുമെന്ന് അറിയിച്ചു.

പക്ഷേ, വന്നത് മുന്‍ പ്രസിഡന്റ് ബുഷായിരുന്നു.
ബുഷ് പ്രസംഗിച്ചു.
അതിനു ശേഷം അദ്ദേഹത്തോട് എന്തെങ്കിലും ചോദിക്കണമെങ്കില്‍ ചോദിക്കാമെന്നറിയിച്ചു.
അതുകേട്ട് ടിന്റുമോന്റെ കൂട്ടുകാരന്‍ അശോക്മോന്‍ എഴുന്നേറ്റു;
"എനിക്ക് രണ്ട് കാര്യങ്ങള്‍ ചോദിക്കുവാനുണ്ട്.
എന്റെ ഒന്നാമത്തെ ചോദ്യം, ബരാക്ക് ഒബാമ എവിടെ?
എന്റെ രണ്ടാമത്തെ ചോദ്യം, നിങ്ങള്‍ എന്തിനാണ് ഇറാക്ക് ആക്രമിച്ചത്?"
പെട്ടെന്ന് മണിമുഴങ്ങി.
ഇന്റെര്‍വെല്‍ ആണെന്ന് അറിയിപ്പുണ്ടായി.
ഇന്റെര്‍വെല്ലിനു ശേഷം വീണ്ടും ചോദ്യം ചോദിക്കാമെന്നറിയിച്ചു.
ഇപ്രാവശ്യം ടിന്റുമോന്‍ എഴുന്നേറ്റു;
"എനിക്ക് മൂന്ന് കാര്യങ്ങള്‍ ചോദിക്കുവാനുണ്ട്.
എന്റെ ഒന്നാമത്തെ ചോദ്യം, ബരാക്ക് ഒബാമ എവിടെ?
എന്റെ രണ്ടാമത്തെ ചോദ്യം, നിങ്ങള്‍ എന്തിനാണ് ഇറാക്ക് ആക്രമിച്ചത്?
എന്റെ മൂന്നാമത്തെ ചോദ്യം, അശോക്മോന്‍ എവിടെ?"

0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:

Post a Comment