പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

തലപോയവനും കൈപോയവനും

സര്‍ദാര്‍ജി ഒരിക്കല്‍ ഒരു യുദ്ധാന്തര ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഒരു സംഘത്തോടൊപ്പം പോയി.

സര്‍ദാര്‍ജി അവിടെ ധാരാളം ശവശരീരങ്ങള്‍ കിടക്കുന്ന ഭാഗത്തേക്കു നടന്നു.
അവിടെ തലയറ്റ ഒരു ശരീരം സര്‍ദാര്‍ജി കണ്ടു.
പെട്ടന്ന് സര്‍ദാര്‍ജി ഒരു നിലവിളി കേട്ടു,
കൈകള്‍ അറ്റുപോയ ഒരു പട്ടാളക്കാരന്‍ നിലവിളിക്കുന്നു.
സര്‍ദാര്‍ജി അയാളോടു പറഞ്ഞു:
"മിണ്ടാതെ കിടക്കടോ. ഇവിടെ തല പോയവന്‍ മിണ്ടാതെ കിടക്കുന്നു.
പിന്നെ തനിക്കെന്താ നിലവിളിക്കാതെ കിടന്നാല്‍?"

0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:

Post a Comment