പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

ഒന്നു ചവിട്ടണേ...

ഓട്ടോയിൽ പോകുന്ന സ്ത്രീ ഓട്ടോക്കാരനോട് : ചേട്ടാ, ദേ ആ വരുന്നത് എന്റെ ഭർത്താവാണ്. ഇവിടെ എത്തുമ്പോൾ ഒന്നു ചവിട്ടണേ...
ഓട്ടോക്കാരൻ : ഞാൻ നിർത്തി തരാം... നിങ്ങൾ തന്നെ ചവിട്ടിയാൽ മതി

Men will be men

ഒരിക്കൽ ഒരു കൂട്ടം ചെറുപ്പക്കാർ ഒരു തീർത്ഥയാത്ര പോകാൻ തീരുമാനിച്ചു.

അവരുടെ വഴികാട്ടി അവർക്ക് പറഞ്ഞു കൊടുത്തു,
ചില പുണ്യ സ്ഥലങ്ങളിൽ സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ നിന്നു
കുളിക്കുന്നതു കാണേണ്ടി വരും.
അപ്പോൾ ഹരി ഓം എന്നു പറഞ്ഞു അവിടുന്നു പൊയ്‌ക്കോളണം

അങ്ങനെ അവർ പിറ്റേന്നു യാത്ര തുടങ്ങിയ

പെട്ടെന്ന് ഒരാൾ ഉറക്കെപ്പറഞ്ഞു; "ഹരി ഓം"

അപ്പോൾ മറ്റുള്ളവർ : "എവിടെ? എവിടെ?"

ചില പ്രവാസ ചിന്തകൾ

സിനിമകളിൽ കാണുന്ന ഗൾഫും
ചില ഫെയ്‌സ്ബുക്ക് സുന്ദരികളുടെ പ്രൊഫൈൽ പിക്ചറും
ഒരുപോലെയാണ്...

രണ്ടും ഒരു സ്വപ്‌നമാക്കി മനസ്സിലിട്ട്
താലോലിച്ച് ഒടുവിൽ നേരിൽ കാണുമ്പോൾ
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും
നിശബ്ദമായി അലയടിച്ചുയരുന്നത് 
ഒരേ ഡയലോഗായിരിക്കും

"ജാങ്കോ നീ അറിഞ്ഞോ... ഞാൻ പെട്ടു..."

ലവൻ ചത്താ?

വഴിയേ പോയ ബൈക്കു തട്ടി ഒരു
കുരുവിക്കുഞ്ഞ് ബോധം കെട്ടു താഴെ വീണു.
ഉടൻ ബൈക്കുകാരൻ വണ്ടി നിർത്തി
ഇനിയും ജീവൻ പോയിട്ടില്ലാത്ത കുരുവിയെ
എടുത്തു വീട്ടിൽ കൊണ്ടുവന്നു ഒരു കൂട്ടിൽ കിടത്തി,
അല്പം ബ്രഡ്ഡും വെള്ളവും അരികിൽ വെച്ചു.
കുറച്ചു കഴിഞ്ഞു ബോധം വന്ന കുരുവി
ഒന്നു ചുറ്റും നോക്കി അലറിക്കരഞ്ഞു;
തള്ളേ ജയില്! അപ്പോ ലവൻ ചത്താ???

ഒരു ചെറിയ പ്രണയ കഥ


ആൺകുട്ടി : എക്‌സ്‌ക്യൂസ് മി

പെൺകുട്ടി : എന്താ സഹോദരാ?

ശുഭം!

ഒരു വേറിട്ട ചിന്ത

നടത്തം മനുഷ്യായുസ്സു വർധിപ്പിക്കും...

നാട് നീളെ ഓടി നടന്നു പണിയെടുക്കുന്ന
പോസ്റ്റ്മാൻ ചിരഞ്ജീവിയാകുന്നില്ല!!!


നീന്തൽ തടി കുറയ്ക്കും...

ജീവിതകാലം മുഴുവൻ നീന്തുന്ന
തിമിംഗലം മരണം വരെ തടിയൻ തന്നെ!!!


പച്ചക്കറി ആരോഗ്യത്തിന് നല്ലത്...

പച്ചക്കറി തിന്നു ഓടിച്ചാടി നടക്കുന്ന
മുയൽ ജീവിക്കുന്നത് വെറും അഞ്ചു വർഷം!!!


വെറുതെ ഒരു പണിയുമെടുക്കാതെ
ചുമ്മാതിരുന്നു തിന്നു ജീവിക്കുന്ന
ആമ ജീവിക്കുന്നത് നൂറ്റമ്പതു വർഷം!!!

ബുദ്ധിമാനായ വട്ടന്‍

ഒരു ഭ്രാന്താശുപത്രിയുടെ മുന്‍പില്‍ വച്ച് ഒരു കാര്‍ പഞ്ചറായി.
ടയറുമാറ്റി സ്ടെപ്പിനി ഇടാന്‍ വേണ്ടി
കാറുകാരന്‍ ബോള്‍ട്ട് അഴിച്ചപ്പോള്‍ അവ ഉരുണ്ട് ഓടയില്‍ വീണു.
ടയറിടാന്‍ വേറേ നിവൃത്തിയില്ലാതെ അയാള്‍ വിഷമിച്ചു.
ഇതു കണ്ടുകൊണ്ട് ഭ്രാന്താശുപത്രിയുടെ മതില്‍ കെട്ടിനുള്ളില്‍ നിന്ന ഒരു ഭ്രാന്തന്‍ ‍,
ബാക്കിയുള്ള ടയറുകളില്‍ നിന്നും ഓരോ ബോള്‍ട്ട് വീതം എടുത്ത് നാലാമത്തെ ടയറിനിട്ട് അടുത്തുള്ള ഒരു സര്‍വീസ് സ്റ്റേഷനില്‍ പോകുവാന്‍ പറഞ്ഞു.
കാറുകാരന്‍ ആ ഭ്രാന്തന് നന്ദി പറഞ്ഞിട്ടു പറഞ്ഞു:
"എന്നിട്ടും താങ്കള്‍ എന്താണ് ഇവിടെയായിരിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല."
ഭ്രാന്തന്‍ പറഞ്ഞു:
"ഞാന്‍ ഇവിടെയായിരിക്കുന്നത് വട്ടനായതുകൊണ്ടാ, മണ്ടനായതുകൊണ്ടല്ലാ..."

Avalum Njaanum

ക്ഷമിക്കണം ഈ സംഭവം ഇംഗ്ലീഷില്‍ വായിച്ചാലെ അതിന്റെ ഒരു ഇത് കിട്ടൂ...

Samayam rathri 10 mani. Njaan avalumaayi ente muriyil. Veettil mattaarumilla.
pettenn mazha korichchoriyaan thudangngi. Sakthamaaya idiyum minnallum aarabhichchu.
Pettannu currentum poyi.
Avasaanam iruttaththu irunnu avalu kazhichchu.

പ്രാര്‍ത്ഥന

ഒരു അപ്പച്ചന്റെയും അമ്മച്ചിയുടേയും സ്ഥിരം പ്രാര്‍ത്ഥനയായിരുന്നു,

'ദൈവമെ, അങ്ങ് തയ്യാറാകുമ്പോള്‍ ഞങ്ങളെ അവിടേക്ക് എടുത്തുകൊള്‍ക. ഞങ്ങള്‍ തയ്യാറാണ്.'
ഒരു ദിവസം കുറെ കുട്ടികള്‍ ഇതു കേട്ടു.
അവര്‍ ഒരു പണി അവര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചു.
പിറ്റേന്ന് പ്രാര്‍ത്ഥനയുടെ സമയമായപ്പോള്‍ ആ കുട്ടികള്‍ വീടിന്റെ മുകളില്‍ കയറി ഒളിച്ചിരുന്നു.
അവര്‍ വിളിച്ചു.
അമ്മച്ചി ചോദിച്ചു: "ആരാ അത്?"
മറുപടി: "ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നാ."
അമ്മച്ചി: "എന്തിനാ വന്നെ?"
മറുപടി: "ഞാന്‍ നിങ്ങളുടെ ഭര്‍ത്താവിനെ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോകാന്‍ വന്നത."
അമ്മച്ചി: "പക്ഷെ, അദ്ദേഹം ഇവിടില്ല"
മറുപടി: "ശരി, അദ്ദേഹം ഇവിടില്ലാത്ത സ്ഥിതിക്ക് ഞാന്‍ നിങ്ങളേ കൊണ്ടു പോകുകയാ..."
ഇതു കേട്ട് അമ്മച്ചി ഒറക്കെ വിളിച്ചു പറഞ്ഞു:
"അതേ, നിങ്ങള്‍ കട്ടിലിന്റെ അടിയില്‍ നിന്നിറങ്ങി വാ...
നിങ്ങള്‍ അവിടെയുണ്ടെന്ന് ഇയാള്‍ക്ക് മനസ്സിലായി."

കോരന്‍

ഒരിക്കല്‍ കോരന്‍ തന്റെ തമ്പുരാന്റെ പറമ്പില്‍ ഇരുന്ന് നമ്പര്‍ റ്റൂവില്‍ ഏര്‍പ്പെടുകയായിരുന്നു.

പെട്ടെന്ന് തമ്പുരാന്‍ അവിടെക്കു വന്നു.
ആളനക്കം കണ്ട് തമ്പുരാന്‍ ചോദിച്ചു: "ആരാ അവിടെ?"
കോരന്‍: "അടിയനാ തമ്പ്രാ..."
തമ്പുരാന്‍: "കോരനോ..."
കോരന്‍: "വേണ്ട തമ്പ്രാ, അടിയന്‍ മണ്ണുവെട്ടി മൂടിക്കോളാം..."

തുടക്കക്കാര്‍ക്കു വേണ്ടി അല്പം രാഷ്ട്രീയം

കമ്മ്യൂണിസം : നിങ്ങള്‍ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക;
ഒന്നിനെ അയല്‍ക്കാരനു കൊടുക്കുന്നു.

സോഷ്യലിസം : നിങ്ങള്‍ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക;
ഗവണ്‍മെന്റ് രണ്ടിനേയും എടുത്തിട്ട് നിങ്ങള്‍ക്ക് പാല്‍ തരുന്നു.

ഫാസിസം : നിങ്ങള്‍ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക;
ഗവണ്‍മെന്റ് രണ്ടിനേയും എടുത്തിട്ട് നിങ്ങള്‍ക്ക് പാല്‍ വില്‍ക്കുന്നു.

നാസിസം : നിങ്ങള്‍ക്ക് രണ്ട് പശുവുണ്ടെന്ന് വിചാരിക്കുക;
ഗവണ്‍മെന്റ് രണ്ടിനേയും എടുത്തിട്ട് നിങ്ങളെ വെടിവെച്ച് കൊല്ലുന്നു.

വേയിങ് മെഷിന്‍

ഒരു സുന്ദരിയായ പെണ്‍കുട്ടി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന് കാത്തു നില്‍ക്കുകയായിരുന്നു.
കാത്തു നിന്നു ബോറടിച്ച പെണ്‍കുട്ടി ഭാരമറിയാനായി വേയിങ് മെഷിന്റെ അടുത്തു ചെന്നു.
ഒരു ഒരുരൂപാ നാണയം എടുത്ത് മെഷിനില്‍ ഇട്ടു.
58 കിലോ
പെണ്‍കുട്ടി തന്റെ വലിയ ചെരുപ്പ് ഊരി സൈഡില്‍ വെച്ചു.
എന്നിട്ട് വീണ്ടും ഒരു ഒരുരൂപാ നാണയം മെഷിനില്‍ ഇട്ടു.
56 കിലോ
തന്റെ ജാക്കറ്റ് ഊരി മാറ്റിയിട്ടു വീണ്ടും നോക്കി.
54 കിലോ
മേലങ്കി ഊരി മാറ്റി സൈഡില്‍ വെച്ചു.
എന്നിട്ട് നോക്കി.
52 കിലോ
ഇത്രയുമായപ്പോഴേക്കും നാണയം മുഴുവനും തീര്‍ന്നു.

ഇതെല്ലാം കണ്ടൂ കൊണ്ടിരുന്ന ഒരു പിച്ചക്കാരന്‍ പറഞ്ഞു,
കുട്ടി കണ്‍ടിന്യു ചെയ്തോളൂ, നാണയം എത്ര വേണേലും ഞാന്‍ തരാം.

തമിഴ് ചലച്ചിത്രങ്ങള്‍ (ഇനി വരാനിരിക്കുന്നത്)

ചലച്ചിത്ര താരങ്ങളും അവരുടെ ചലച്ചിത്രങ്ങളും

സൂര്യ - അയണ്‍, സ്റ്റീല്‍, അലുമിനിയം, കോപ്പര്‍

ധനുഷ് - പഠിക്കാത്തവന്‍, വെളുക്കാത്തവന്‍, കുളിക്കാത്തവന്‍

അജിത്ത് - ബില്ലാ, ക്യാഷാ, ക്രെഡിറ്റാ, റെസിപ്റ്റാ

വിജയ് - കരുവി, കാക്ക, പൂച്ച, മൈന, പട്ടി

വിക്രം - ഭീമ, ആലുക്കാസ്, ആലപ്പാട്ട്, ജോസ്കൊ

വിശാല്‍ - സത്യം, ഇന്‍ഫോസിസ്, വിപ്രൊ

സിമ്പു - കാളൈ, എരുമൈ, പോത്തൈ

മോഷ്ടിക്കപ്പെട്ട പേഴ്സ്

പേഴ്സ് കളവുപോയ പരാതിയുമായി വന്ന യുവതിയോട് പോലീസുകാരന്‍:

"എവിടെയാണ് നിങ്ങള്‍ പേഴ്സ് വച്ചിരുന്നത്?"
"ബ്ലൗസിനുള്ളില്‍" നാണത്തോടെ യുവതി പറഞ്ഞു.
"എന്നിട്ട് പേഴ്സ് അയാള്‍ എടുക്കുന്നത് നിങ്ങള്‍ കണ്ടില്ലേ?"
"
കണ്ടു"
"പിന്നെന്താ നിങ്ങള്‍ അയാളെ തടയാഞ്ഞത്?"
"പേഴ്സ് എടുക്കാനാണെന്ന് എനിക്കറിയില്ലായിരുന്നു..."

ഇതാണ് യഥാര്‍ത്ഥ ഡമോക്രസി

അഭിഷേക് ബച്ചന് ഭയങ്കര ആഗ്രഹം, ഒരു കുഞ്ഞിക്കാല് കാണണം.

ഐശ്വര്യാ ബച്ചനോട് പറഞ്ഞു.
ഐശ്വര്യാ പറഞ്ഞു, ജനങ്ങളോട് ചോദിക്കാം.
അഭിഷേക് ബച്ചന്‍ ജനങ്ങള്‍ക്ക് SMS അയച്ചു.
ജനങ്ങള്‍ പറഞ്ഞു,
വേണം
വേണ്ട
വേണം
വേണ്ട
വേണ്ട
വേണ്ട
വേണ്ട
ജനങ്ങള്‍ പറഞ്ഞു വേണ്ട, എന്നാല്‍ വേണ്ട.
ഇതാണ് യഥാര്‍ത്ഥ ഡമോക്രസി...

NB: മനസ്സിലായോ?
ഇതു കത്തിയില്ലെങ്കില്‍ എന്റെ കുഴപ്പമല്ല. ദയവായി 'ഐഡിയ'യുടെ പരസ്യം കാണുക.