പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

03
Oct
2014

ഒരു വേറിട്ട ചിന്ത

നടത്തം മനുഷ്യായുസ്സു വർധിപ്പിക്കും...

നാട് നീളെ ഓടി നടന്നു പണിയെടുക്കുന്ന
പോസ്റ്റ്മാൻ ചിരഞ്ജീവിയാകുന്നില്ല!!!


നീന്തൽ തടി കുറയ്ക്കും...

ജീവിതകാലം മുഴുവൻ നീന്തുന്ന
തിമിംഗലം മരണം വരെ തടിയൻ തന്നെ!!!


പച്ചക്കറി ആരോഗ്യത്തിന് നല്ലത്...

പച്ചക്കറി തിന്നു ഓടിച്ചാടി നടക്കുന്ന
മുയൽ ജീവിക്കുന്നത് വെറും അഞ്ചു വർഷം!!!


വെറുതെ ഒരു പണിയുമെടുക്കാതെ
ചുമ്മാതിരുന്നു തിന്നു ജീവിക്കുന്ന
ആമ ജീവിക്കുന്നത് നൂറ്റമ്പതു വർഷം!!!

0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:

Post a Comment