അച്ഛൻ ചോദിച്ചു :'എവിടെ ആയിരുന്നെടാ..?'
ടിന്റുമോന്‍ പറഞ്ഞു: 'കൂട്ടുകാരന്റെ വീട്ടിൽ പോയിരുന്നു ..'
ടിന്റുമോന്റെ മുന്നിൽ വച്ചു തന്നെ അച്ഛൻ ടിന്റുമോന്റെ പത്തു കൂട്ടുകാരെ വിളിച്ചു.
4 പേർ പറഞ്ഞു :'അതെ അങ്കിൾ ..ഇവിടെ വന്നിരുന്നു ..'
2 പേർ പറഞ്ഞു 'ദാ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയത് ഉള്ളൂ ..'
3 പേർ പറഞ്ഞു ' ഇവിടെ തന്നെ ഉണ്ട് അങ്കിൾ .. ഫോൺ കൊടുക്കണോ..?'
ഒരുത്തൻ, ആത്മാർത്ഥതയുടെ നിറകുടമായ ഒരുത്തൻ പറഞ്ഞു.
' ങാ പറഞ്ഞോ അച്ഛാ .. ഞാൻ ടിന്റുവാ...!'
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment