ഒരു അപ്പച്ചന്റെയും അമ്മച്ചിയുടേയും സ്ഥിരം പ്രാര്‍ത്ഥനയായിരുന്നു,
പ്രാര്‍ത്ഥന
'ദൈവമെ, അങ്ങ് തയ്യാറാകുമ്പോള്‍ ഞങ്ങളെ അവിടേക്ക് എടുത്തുകൊള്‍ക. ഞങ്ങള്‍ തയ്യാറാണ്.'
ഒരു ദിവസം കുറെ കുട്ടികള്‍ ഇതു കേട്ടു.
അവര്‍ ഒരു പണി അവര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചു.
പിറ്റേന്ന് പ്രാര്‍ത്ഥനയുടെ സമയമായപ്പോള്‍ ആ കുട്ടികള്‍ വീടിന്റെ മുകളില്‍ കയറി ഒളിച്ചിരുന്നു.
അവര്‍ വിളിച്ചു.
അമ്മച്ചി ചോദിച്ചു: "ആരാ അത്?"
മറുപടി: "ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നാ."
അമ്മച്ചി: "എന്തിനാ വന്നെ?"
മറുപടി: "ഞാന്‍ നിങ്ങളുടെ ഭര്‍ത്താവിനെ സ്വര്‍ഗ്ഗത്തിലേക്കു കൊണ്ടുപോകാന്‍ വന്നത."
അമ്മച്ചി: "പക്ഷെ, അദ്ദേഹം ഇവിടില്ല"
മറുപടി: "ശരി, അദ്ദേഹം ഇവിടില്ലാത്ത സ്ഥിതിക്ക് ഞാന്‍ നിങ്ങളേ കൊണ്ടു പോകുകയാ..."
ഇതു കേട്ട് അമ്മച്ചി ഒറക്കെ വിളിച്ചു പറഞ്ഞു:
"അതേ, നിങ്ങള്‍ കട്ടിലിന്റെ അടിയില്‍ നിന്നിറങ്ങി വാ...
നിങ്ങള്‍ അവിടെയുണ്ടെന്ന് ഇയാള്‍ക്ക് മനസ്സിലായി."
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment