ഒരിക്കല്‍ ടിന്റുമോന്റെ സ്കൂളില്‍ ഡി.ഇ.ഓ. പരിശോധനയ്ക്ക് വന്നു.
യുക്തിബോധം
ഡി.ഇ.ഓ. ടിന്റുമോന്റെ ക്ലാസ്സ് സന്ദര്‍ശിച്ചു.
ഡി.ഇ.ഓ. വിദ്യാര്‍ത്ഥികളുടെ യുക്തിബോധം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാന്‍ തീരുമാനിച്ചു.
അദ്ദേഹം ചോദിച്ചു: "ഒരു ബോട്ട് അഞ്ചു മൈല്‍ വേഗത്തില്‍ പുഴയിലൂടെ ഒഴുകുന്ന സമയത്തു തന്നെ ഒരു കാക്ക ഒരു മൈതാനത്തിന്റെ മുകളിലൂടെ പറക്കുകയും അപ്പോള്‍ തന്നെ ഒരു തത്ത ഘടികാര ദിശയ്ക്ക് എതിരെ പറക്കുകയും ചെയ്താല്‍, എന്റെ വയസ്സ് എത്രെയാണ്?"
"സാറിന് 42 വയസ്സുണ്ട്." ടിന്റുമോന്‍ ചാടിയെഴുന്നേറ്റ് പറഞ്ഞു.
"റിമാര്‍ക്കബ്ള്‍" ഡി.ഇ.ഓ. അത്ഭുതപ്പെട്ടു. "പറയൂ, മോന്‍ ഇതെങ്ങനെ കണ്ടുപിടിച്ചു?"
"അത് വളരെ ഈസിയാണ്, സാര്‍,"
ടിന്റുമോന്‍ ബഹുമാനപുരസ്സരം പറഞ്ഞു.
"എന്റെ വീടിനടുത്തൊരു ചേട്ടനുണ്ട്.
ചേട്ടന്റെ പ്രായം 22. പക്ഷെ, ചേട്ടന്‍ ഒരു അരവട്ട് മാത്രമേയുള്ളൂ..."
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment