പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

21
Nov
2009

ബുദ്ധിമാനായ വട്ടന്‍

ഒരു ഭ്രാന്താശുപത്രിയുടെ മുന്‍പില്‍ വച്ച് ഒരു കാര്‍ പഞ്ചറായി.
ടയറുമാറ്റി സ്ടെപ്പിനി ഇടാന്‍ വേണ്ടി
കാറുകാരന്‍ ബോള്‍ട്ട് അഴിച്ചപ്പോള്‍ അവ ഉരുണ്ട് ഓടയില്‍ വീണു.
ടയറിടാന്‍ വേറേ നിവൃത്തിയില്ലാതെ അയാള്‍ വിഷമിച്ചു.
ഇതു കണ്ടുകൊണ്ട് ഭ്രാന്താശുപത്രിയുടെ മതില്‍ കെട്ടിനുള്ളില്‍ നിന്ന ഒരു ഭ്രാന്തന്‍ ‍,
ബാക്കിയുള്ള ടയറുകളില്‍ നിന്നും ഓരോ ബോള്‍ട്ട് വീതം എടുത്ത് നാലാമത്തെ ടയറിനിട്ട് അടുത്തുള്ള ഒരു സര്‍വീസ് സ്റ്റേഷനില്‍ പോകുവാന്‍ പറഞ്ഞു.
കാറുകാരന്‍ ആ ഭ്രാന്തന് നന്ദി പറഞ്ഞിട്ടു പറഞ്ഞു:
"എന്നിട്ടും താങ്കള്‍ എന്താണ് ഇവിടെയായിരിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല."
ഭ്രാന്തന്‍ പറഞ്ഞു:
"ഞാന്‍ ഇവിടെയായിരിക്കുന്നത് വട്ടനായതുകൊണ്ടാ, മണ്ടനായതുകൊണ്ടല്ലാ..."

0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:

Post a Comment