ഒരിക്കല്‍ ഒരു അമേരിക്കക്കാരനും ജപ്പാന്‍കാരനും അറബിയും മലയാളിയും കൂടി ഒരു ബോട്ടില്‍ കടലില്‍കൂടി യാത്ര ചെയ്യുകയായിരുന്നു.
ഞങ്ങടെ നാട്ടില്‍ ധാരാളമുണ്ട്...
പെട്ടെന്ന് ശക്തമായ കാറ്റും മഴയും ആരംഭിച്ചു.
ബോട്ട് ഡ്രൈവര്‍ ബോട്ടിലുള്ള ആവശ്യമില്ലാത്ത സാധനങ്ങള്‍ എടുത്ത് കളയാന്‍ പറഞ്ഞു.
അമേരിക്കക്കാരന്‍ ബോട്ടിലുണ്ടായിരുന്ന ബോംബുകള്‍ എടുത്ത് കടലിലിട്ടിട്ട് പറഞ്ഞു,
"ഞങ്ങടെ നാട്ടില്‍ ഇത് ധാരാളമുണ്ട്.
"ജപ്പാന്‍കാരനും അതുപോലെ ബോട്ടില്‍ താന്‍ സൂക്ഷിച്ചിരുന്ന കാര്‍ എന്‍ജിനുകള്‍ എടുത്ത് കടലിലിട്ടിട്ട് പറഞ്ഞു,
"ഞങ്ങടെ നാട്ടില്‍ ഇത് ധാരാളമുണ്ട്.
"അടുത്തത് അറബിയുടെ ഊഴമായിരുന്നു.
അറബി നോക്കിയിട്ട് ആവശ്യമില്ലാത്തത് ഒന്നും തന്റെ കയ്യിലില്ലായിരുന്നു.
അറബി ഉടനെ മലയാളിയെ എടുത്ത് കടലിലിട്ടിട്ട് പറഞ്ഞു,
"ഈ സാധനം ഞങ്ങടെ നാട്ടില്‍ ധാരാളമുണ്ട്."
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment