പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

സ്വര്‍ഗ്ഗത്തിലും പക്ഷഭേദമോ?

ഒരേ സമയം ഒരു അമേരിക്കക്കാരനും ഒരു ബ്രിട്ടീഷുകാരനും ഒരു മല്ലുവും മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെന്നു.
അവര്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ മുന്‍പില്‍ എത്തി.
ദൈവം ആദ്യം അമേരിക്കക്കാരനേ തന്റെ ഇരിപ്പിടത്തില്‍ എഴുന്നേറ്റു സ്വീകരിച്ചു.
അതുപോലെ തന്നെ ബ്രിട്ടീഷുകാരനേയും തന്റെ ഇരിപ്പിടത്തില്‍ എഴുന്നേറ്റു ദൈവം സ്വീകരിച്ചു.
അടുത്ത ഊഴം മല്ലുവിന്റെത്‌ ആയിരുന്നു.
മല്ലു അടുത്തെത്തി.
പക്ഷെ ദൈവം തന്റെ ഇരിപ്പിടത്തില്‍ എഴുന്നെല്‍ക്കാതെയാണ് മല്ലുവിനെ സ്വീകരിച്ചത്
മല്ലുവിന് ഭയങ്കര വിഷമമായി.
സ്വര്‍ഗ്ഗത്തിലും പക്ഷഭേദമോ?
മല്ലു ദൈവത്തോട് വിചിത്രമായ പെരുമാറ്റത്തിനു കാരണമന്വെഷിച്ചു.
ദൈവത്തിന്റെ മറുപടി,
സോറി, താനൊരു മലയാളിയാ... അതുകൊണ്ട് എനിക്ക് തന്നെ ഒട്ടും വിശ്വാസമില്ല...
ഞാന്‍ എന്റെ കസേരയില്‍ നിന്നു എഴുന്നേക്കണ്ട താമസമേയുള്ളൂ താന്‍ അവിടെക്കേറി ഇരിക്കും.
അതുകൊണ്ടാ സോറി...

0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:

Post a Comment