പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

പന്തയം


ഒരിക്കല്‍ ഒരു അമേരിക്കന്‍ പുരാവസ്തു ഗവേഷകനും ഒരു ഇംഗ്ലീഷ് പുരാവസ്തു ഗവേഷകനും മലയാളി പുരാവസ്തു ഗവേഷകനും തമ്മില്‍ ഒരു പന്തയം വച്ചു,
'ആരുടെ നാട്ടിലെ പഴമക്കാരാണ് ഏറ്റവും മികച്ച ദീര്‍ഘദൂര ആശയ വിനിമയ ഉപാധികള്‍ ഉപയോഗിച്ചിരുന്നത്?'
മൂന്നു പേരും അന്വേഷണം ആരംഭിച്ചു.
അമേരിക്കക്കാരന്‍ തന്റെ നാട്ടിലെ പണ്ട് നാളുമുതലേ ആള്‍ താമസമുള്ള ഒരു പ്രദേശത്തു കുഴിച്ചു തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു ടെലിഗ്രാം പോസ്റ്റ് കണ്ടെത്തി.
അയാള്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി,
'എന്റെ നാട്ടില്‍ പണ്ട് മുതലേ ടെലഗ്രാം സര്‍വീസ് ഉപയോഗിച്ചിരുന്നു.'
അടുത്ത ഊഴം ഇംഗ്ലീഷ് പുരാവസ്തു ഗവേഷകവന്റെ ആയിരുന്നു.
അയാള്‍ കുഴിച്ചു അമേരിക്കക്കാരന്റെതിലും വലിയ കുഴിയായപ്പോള്‍ അയാള്‍ക്ക് ഒരു ടെലിഫോണ്‍ കേബിള്‍ കിട്ടി.
അയാള്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി,
'എന്റെ നാട്ടില്‍ പണ്ടുപണ്ട് മുതലേ ടെലിഫോണ്‍ ഉപയോഗിച്ചിരുന്നു.'
അടുത്തതായി മലയാളി കുഴിച്ചു തുടങ്ങി.
കുറേ കുഴിച്ചിട്ടും ഒന്നും കിട്ടിയില്ല.
അമേരിക്കക്കാരനും ഇംഗ്ലീഷുകാരനും മലയാളിയെ കളിയാക്കി.
മലയാളി ഒന്നും മിണ്ടാതെ കുഴിച്ചുകൊണ്ടിരുന്നു.
കുറേ കഴിഞ്ഞ് അവരുടെ രണ്ടു പേരുടെ കുഴിയെക്കാള്‍ ഇരട്ടിയാഴമുള്ള കുഴിയായപ്പോള്‍ മലയാളി ആഹ്ലാദത്തോടെ തുള്ളീച്ചാടി ആര്‍ത്തു വിളിച്ചു,
'കണ്ടോടാ, പണ്ടേക്കു പണ്ടെ ഞങ്ങടെ നാട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു.'

0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:

Post a Comment