പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

ടെസ്റ്റ്

സുഖമില്ലാത്ത അമ്മയുമായി സര്‍ദാര്‍ജി ഡോക്ട്റുടെ അടുക്കല്‍,
ഡോക്ടര്‍ : "എന്തു പറ്റി?"
സര്‍ദാര്‍ജി:
"അമ്മയ്ക്ക് തീരെ വയ്യ."
പരിശോധനയ്ക്ക് ശേഷം,
ഡോക്ടര്‍ :
"അമ്മയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഉടനെ കുറച്ച് ടെസ്റ്റുകള്‍ നടത്തണം."
സര്‍ദാര്‍ജി: "സാധിക്കുമെന്നു തോന്നുന്നില്ല. അമ്മയ്ക്ക് തീരെ വയ്യ."
ഡോക്ടര്‍ : "രോഗമെന്താണെന്ന് അറിയാതെ എങ്ങനെയാണ് ചികിത്സിക്കുക. ടെസ്റ്റു നടത്തണം."
സര്‍ദാര്‍ജി: "ടെസ്റ്റു തന്നെ വേണമെന്നു നിര്‍ബന്ധമുണ്ടോ? ട്വൊന്റി 20 പോരെ. തീരെ വയ്യാഞ്ഞിട്ടാ..."

0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:

Post a Comment