പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

ഇത് പൊന്നിൽ തീർത്ത ബന്ധങ്ങൾ

ഒരിക്കൽ ടിന്റുമോന്‍ വീട്ടിൽ എത്താൻ അൽപം വൈകി...

അച്ഛൻ ചോദിച്ചു :'എവിടെ ആയിരുന്നെടാ..?'

ടിന്റുമോന്‍ പറഞ്ഞു: 'കൂട്ടുകാരന്റെ വീട്ടിൽ പോയിരുന്നു ..'

ടിന്റുമോന്റെ മുന്നിൽ വച്ചു തന്നെ അച്ഛൻ ടിന്റുമോന്റെ പത്തു കൂട്ടുകാരെ വിളിച്ചു.

4 പേർ പറഞ്ഞു :'അതെ അങ്കിൾ ..ഇവിടെ വന്നിരുന്നു ..'
2 പേർ പറഞ്ഞു 'ദാ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയത് ഉള്ളൂ ..'
3 പേർ പറഞ്ഞു ' ഇവിടെ തന്നെ ഉണ്ട് അങ്കിൾ .. ഫോൺ കൊടുക്കണോ..?'

ഒരുത്തൻ, ആത്മാർത്ഥതയുടെ നിറകുടമായ ഒരുത്തൻ പറഞ്ഞു. 

' ങാ പറഞ്ഞോ അച്ഛാ .. ഞാൻ ടിന്റുവാ...!'

ഒരു വേറിട്ട ചിന്ത

നടത്തം മനുഷ്യായുസ്സു വർധിപ്പിക്കും...

നാട് നീളെ ഓടി നടന്നു പണിയെടുക്കുന്ന
പോസ്റ്റ്മാൻ ചിരഞ്ജീവിയാകുന്നില്ല!!!


നീന്തൽ തടി കുറയ്ക്കും...

ജീവിതകാലം മുഴുവൻ നീന്തുന്ന
തിമിംഗലം മരണം വരെ തടിയൻ തന്നെ!!!


പച്ചക്കറി ആരോഗ്യത്തിന് നല്ലത്...

പച്ചക്കറി തിന്നു ഓടിച്ചാടി നടക്കുന്ന
മുയൽ ജീവിക്കുന്നത് വെറും അഞ്ചു വർഷം!!!


വെറുതെ ഒരു പണിയുമെടുക്കാതെ
ചുമ്മാതിരുന്നു തിന്നു ജീവിക്കുന്ന
ആമ ജീവിക്കുന്നത് നൂറ്റമ്പതു വർഷം!!!

മനുഷ്യർക്ക് അത്യാവശ്യം വേണ്ടത്

തുടർച്ചയായി 3 പിരിഡ്
ക്ലാസെടുത്തുകൊണ്ടിരുന്ന ടീച്ചർ

'മനുഷ്യർക്ക് ജീവിക്കാൻ
അത്യാവശ്യമായി എന്ത് വേണം?'
.
കുട്ടികൾ : 'ഉളുപ്പ് വേണം തള്ളേ ഉളുപ്പ്'

ടിന്റുമോന്‍ വീണ്ടും അമ്പലത്തില്‍

ടിന്റുമോന്‍ അടുത്തുള്ള അമ്പലത്തില്‍ ഒരു ദിവസം പോയി.

ടിന്റുമോന്‍ പൂജാരിയുടെ അടുത്തു ചെന്നപ്പോള്‍ ഒരാള്‍ പറഞ്ഞു:
"ശശി. തിരുവാതിര. പാല്‍പായസം."
അല്പം കഴിഞ്ഞപ്പോള്‍ വേറെ ഒരാള്‍ പറഞ്ഞു:
"രമേശന്‍. തിരുവാതിര. പാല്‍പായസം."
ഇതു കേട്ടു ടിന്റുമോനും പറഞ്ഞു:
"ടിന്റുമോന്‍. ബ്രേക്ക് ഡാന്‍സ്. ചിക്കന്‍ ബിരിയാണി..."

സ്വന്തം രക്തം

ടിന്റുമോന്‍ അയലത്തെ വീട്ടിലെ അങ്കിളിന്റെയും ആന്റിയുടേയും അവരുടെ കുഞ്ഞിന്റെയും കൂടെ ബ്ലഡ് ഗ്രൂപ്പ് ടെസ്റ്റ് ചെയ്യാന്‍ പോയി.

ബ്ലഡ് ടെസ്റ്റിന്റെ റിസള്‍ട്ട് ലഭിച്ചു.
ടിന്റുമോന്റെയും കുഞ്ഞിന്റെയും ഒരേ ബ്ലഡ് ഗ്രൂപ്പ് ആയിരുന്നു.
ടിന്റുമോന്‍ അങ്കിളിനോടു പറഞ്ഞു:
"കുഞ്ഞിനെ നന്നായിട്ടു വളര്‍ത്തിക്കോണം. എന്റെയാ രക്തം..."

ചന്ദ്രനില്‍ വെള്ളമുണ്ട്

മനോരമ ന്യൂസില്‍ ഫ്ലാഷ് ന്യൂസ് "ചന്ദ്രനില്‍ വെള്ളമുണ്ട്"

ടിന്റുമോന്‍ : "എനിക്ക് തോന്നുന്നത് ആ വെള്ളമുണ്ടു നീല്‍ ആംസ്ട്രോങിന്റെ ആണെന്നാണ്.
പാവം ഉണക്കാന്‍ ഇട്ടിട്ടു എടുക്കാന്‍ മറന്നതാവും"

നോക്കിയാ

വിദേശത്തു നിന്നും മടങ്ങി വരുന്നതിനു മുന്‍പു ടിന്റുമോന്റെ അങ്കിള്‍ ടിന്റുമോനെ വിളിച്ചു.

അങ്കിള്‍: "മോനെ ഞാന്‍ തിരിച്ചു വരുമ്പോള്‍ നിനക്ക് എന്താ വാങ്ങിക്കൊണ്ടു വരെണ്ടത്?"
ടിന്റുമോന്‍: "എനിക്കൊരു മൊബൈല്‍ മതി"
സ്നേഹത്തോടെ അങ്കിള്‍: "NOKIA മതിയോടാ കുട്ടാ?"
ടിന്റുമോന്‍ : "നോക്കിയാ പോരെടാ പട്ടി വാങ്ങണം."

സിഗരെറ്റ്‌ വലി

അച്ഛന്റെ മുന്‍പില്‍ നിന്നു സിഗരെറ്റ്‌ വലിക്കുകയായിരുന്ന ടിന്റുമോനോട് അമ്മ ചോദിച്ചു:

"അച്ഛന്റെ മുന്‍പില്‍ നിന്നാണോടാ സിഗരെറ്റ്‌ വലിക്കുന്നത്?"
ടിന്റുമോന്‍ : "അച്ഛനല്ലേ ,പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ"

ഗള്‍ഫിലായിരുന്നെങ്കില്‍...

ഒരിക്കല്‍ സര്‍ദാര്‍ജി ബസ്സ് കാത്തു നില്‍ക്കുകയായിരുന്നു.

കുറേയായിട്ടും ബസ്സു കാണാഞ്ഞിട്ടു ദേഷ്യം വന്ന
സര്‍ദാര്‍ജി അടുത്തു നിന്ന ആളോടു പറഞ്ഞു: "നമ്മുടെ നാട്ടിലെ ഈ പ്രശ്നം ഉള്ളൂ.
ഗള്‍ഫിലൊക്കെയാണെങ്കില്‍ നമ്മള്‍ റോഡ് സൈഡില്‍ പോയി വെറുതെ നിന്നാല്‍ മതി.
അല്പം കഴിയുമ്പോള്‍ ഏതെങ്കിലും ഒരു ആഢംബര കാര്‍ വന്നു നമ്മളെ കയറ്റിക്കൊണ്ടു പോകും.
അവരു നമ്മളെ ഏതെങ്കിലും വലിയ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ടു പോകും.
എന്നിട്ട് വൈകുന്നേരം ആകുമ്പോള്‍ നമ്മള്‍ നിന്നിടത്തു തന്നെ നമ്മളെ ഇറക്കി വിടും."
അപ്പോള്‍ മറ്റെയാള്‍ പറഞ്ഞു: "ഞാന്‍ കുറേ വര്‍ഷം ഗള്‍ഫില്‍ ഉണ്ടായിരുന്നു.
പക്ഷെം എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.
ആരാ ഇതു നിങ്ങളോടു പറഞ്ഞത്?"

സര്‍ദാര്‍ജി: "എന്റെ ഭാര്യ..."

ടിന്റുമോന്‍ അമ്പലത്തില്‍

അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍ അച്ഛനോട്:

"അച്ഛാ, ഞാന്‍ അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു."
അച്ഛന്‍: "എന്റെ പേരിലോ?"
ടിന്റുമോന്‍: അച്ഛന്റെ പേരില്‍ ഞാന്‍ രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു