പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

25
Nov
2014

പ്രഫഷണല്‍ കോളേജ്‌

നിങ്ങള്‍ മഴക്കാലത്ത് എന്തെങ്കിലും അപകടങ്ങളില്‍ പെട്ടാല്‍ , ഉദ്ദാഹരണമായി നിങ്ങള്‍ നടന്നു വന്നപ്പോള്‍ നിങ്ങള്‍ ഒരു തോട്ടില്‍ പോയി എന്ന് വിചാരിക്കുക , അല്ലെങ്കില്‍ നിങ്ങള്‍ വന്ന ബസ്സ് റോഡില്‍ വെള്ളം കാരണം സര്‍വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയിലാണെങ്കില്‍ , ഇതുമല്ല നിങ്ങളുടെ ദേഹത്തേയ്ക്ക് മഴക്കാലത്ത് വല്ല മരത്തിന്റെ കമ്പോ മറ്റോ ഒടിഞ്ഞു വീണെന്ന് വിചാരിക്കുക , ഇതുമല്ല നിങ്ങള്‍ വരുന്നത് ബൈക്കിനു ആണെങ്കില്‍ മഴ കാരണം അത് ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെങ്കില്‍ , അങ്ങനെ എന്ത് അപകടം നടന്നാലും നിങ്ങള്‍ ഇങ്ങനെ ഒന്ന് ഉറക്കെ പറയുക : ഞാന്‍ പ്രൊഫെഷണല്‍ കോളേജിലെ ആളാണ്‌ അപകടമേ ദൂരെ പോ!!! ഇത് മതി എല്ലാ അപകടങ്ങളും തടസ്സങ്ങളും അപ്പോള്‍ തന്നെ ഇല്ലാതായിക്കൊള്ളും .....
എന്തെങ്കിലും കാരണവശാല്‍ അപകടം മാറിയില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ജില്ലയിലെ കളക്ടര്‍ക്ക് ഫോണ്‍ ചെയ്തു കാര്യം പറഞ്ഞാലും മതി , അദ്ദേഹം വേണ്ടത് ചെയ്തു തരും...


വാല്‍ക്കഷണം : പ്രഫഷണല്‍ കോളേജിലെ ആള്‍ക്കാര്‍ വെള്ളത്തില്‍ വീണാല്‍ പൊങ്ങി കിടക്കുമത്രേ ...
സംശയം ഉള്ളവര്‍ വെള്ളത്തില്‍ ചാടി നോക്കുക , പൊങ്ങി കിടന്നില്ലെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം , നിങ്ങളുടെ കോളേജ്‌ പ്രഫഷണല്‍ അല്ലാ ....

0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:

Post a Comment