പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

രക്ഷാപ്രവര്‍ത്തനം

ടിന്റുമോന്റെ, സമ്പന്നയായ ക്ലാസ്സ് ടീച്ചറെ കുറെ പേര്‍ കൂടി തട്ടിക്കൊണ്ട് പോയി.

അഞ്ചു ലക്ഷം രൂപ തന്നില്ലായെങ്കില്‍ ടീച്ചറെ പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നു തട്ടിക്കൊണ്ട് പോയവര്‍ വിളിച്ചറിയിച്ചു.
ഇതെ തുടര്‍ന്നു ക്ലാസ്സില്‍ ടിന്റുമോന്റെ വക ചര്‍ച്ച,
"നമ്മുടെ ടീച്ചറെ തട്ടിക്കൊണ്ട് പോയതു നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.
നമ്മളെക്കൊണ്ട് ആകുന്നതു നാം ടീച്ചര്‍ക്കു വേണ്ടി ചെയ്യണം."
അപ്പോള്‍ മറ്റൊരു കുട്ടി,
"അപ്പോള്‍ നമ്മള്‍ എത്ര വെച്ചു കൊടുക്കണമന്നാ പറയുന്നെ?"
ടിന്റുമോന്‍,
"കുറഞ്ഞത് അര ലിറ്ററെങ്കിലും"

0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:

Post a Comment