പ്ലസ്സ് 2 ടൂര്‍
ഞങ്ങളുടെ പ്ലസ്സ് 2 ടൂറിലാണു സംഭവം നടന്നതു. രാത്രി താമസിക്കാന്‍ ഒരു ഹോട്ടല്‍ ഏര്‍പ്പാടു ചെയ്തു. അവിടെ ഞങ്ങള്‍ അഞ്ചെട്ടു പേര്‍ക്കു ഒരു മുറി കിട്ടി. മുറിയില്‍ ടീവി ഉണ്ടായിരുന്നതു വല്യ ആശ്വസമായി. ഞങ്ങള്‍ ടീവി ഓണ്‍ചെയ്തു. വിജ്ഞാന പ്രഥമായ ചാനലുകള്‍ക്കു വേണ്ടി സേര്‍ച്ചു ചെയ്തു. അവസാനം 'എഫ് ടീവി' കണ്ടെത്തി. ആശ്വാസമായി! പക്ഷെ അതില്‍ കാര്യമയിട്ടൊന്നും ഇല്ലായിരുന്നു. ഞങ്ങള്‍ വീണ്ടും സേര്‍ച്ചു ചെയ്തു. തമിഴ് പ്ര ശത്തു കടന്നു. പെട്ടെന്നു ഒരു ചാനലില്‍ ഒരു വശപെശകു പെണ്ണിനെ കണ്ടു സേര്‍ച്ചു നിറുത്തി. വീണ്ടും ആശ്വാസമായി!
ആ പെണ്ണു ഒറ്റെക്ക് ഒരു മുറിയില്‍. പെട്ടെന്നു ഒരു പ്രായമുള്ള ആള്‍ ആ മുറിയിലേക്കു വന്നു. അയാള്‍ വാതിലടച്ചു കുറ്റിയിട്ടു. ഞങ്ങളുടെ നെഞ്ചിടിപ്പു കൂടി. അയാള്‍ ആ പെണ്ണിന്റെ അടുക്കലേക്ക് നടന്നു. ഞങ്ങളുടെ നെഞ്ചിടിപ്പു അതിന്റെ പാരമ്യത്തിലെത്തി. ആ പെണ്ണൂം അയാളും തൊട്ടടുത്തായി. പെട്ടെന്ന് ആ പെണ്ണു ഒരലര്‍ച്ച:
"ഡാഡീ...."
ഭാഗ്യത്തിനു ടീവി എറിഞ്ഞു തകര്‍ത്തില്ലന്നേയുള്ളു.
Subscribe to:
Post Comments (Atom)
0 അഭിപ്രായങ്ങള്‍ - ഇവിടെ അഭിപ്രായമറിയിക്കുക:
Post a Comment