Subscribe to Feeds

പരീക്ഷയില്‍ മാര്‍ക് കുറഞ്ഞതിനു അച്ചന്‍ ടിന്റുമോനെ നന്നായി വഴക്ക് പറഞ്ഞു. ടിന്റുമോന് അതത്ര പിടിച്ചില്ല. ടിന്റുമോന്‍ ഓടി സെമിത്തേരിയില്‍ ചെന്നു. അവിടെ അച്ചന്റെ ഒരു ഫോട്ടോ ഒട്ടിച്ചിട്ട്‌ അതിന്റെ താഴെ എഴുതി വച്ചു,

കമിംഗ് സൂണ്‍...

മലയാളികള്‍ക്കാണ് ഏറ്റവും അധികം ഹ്യൂമര്‍ സെന്‍സ് ഉള്ളതെന്ന് എനിക്കു തോന്നുന്നു....

ആ മല്ലുവിന്റെ പ്രശസ്തങ്ങളായ തമാശ കഥകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം....

25
Nov
2014

പ്രഫഷണല്‍ കോളേജ്‌

നിങ്ങള്‍ മഴക്കാലത്ത് എന്തെങ്കിലും അപകടങ്ങളില്‍ പെട്ടാല്‍ , ഉദ്ദാഹരണമായി നിങ്ങള്‍ നടന്നു വന്നപ്പോള്‍ നിങ്ങള്‍ ഒരു തോട്ടില്‍ പോയി എന്ന് വിചാരിക്കുക , അല്ലെങ്കില്‍ നിങ്ങള്‍ വന്ന ബസ്സ് റോഡില്‍ വെള്ളം കാരണം സര്‍വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയിലാണെങ്കില്‍ , ഇതുമല്ല നിങ്ങളുടെ ദേഹത്തേയ്ക്ക് മഴക്കാലത്ത് വല്ല മരത്തിന്റെ കമ്പോ മറ്റോ ഒടിഞ്ഞു വീണെന്ന് വിചാരിക്കുക , ഇതുമല്ല നിങ്ങള്‍ വരുന്നത് ബൈക്കിനു ആണെങ്കില്‍ മഴ കാരണം അത് ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെങ്കില്‍ , അങ്ങനെ എന്ത് അപകടം നടന്നാലും നിങ്ങള്‍ ഇങ്ങനെ ഒന്ന് ഉറക്കെ പറയുക : ഞാന്‍ പ്രൊഫെഷണല്‍ കോളേജിലെ ആളാണ്‌ അപകടമേ ദൂരെ പോ!!! ഇത് മതി എല്ലാ അപകടങ്ങളും തടസ്സങ്ങളും അപ്പോള്‍ തന്നെ ഇല്ലാതായിക്കൊള്ളും .....
എന്തെങ്കിലും കാരണവശാല്‍ അപകടം മാറിയില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ജില്ലയിലെ കളക്ടര്‍ക്ക് ഫോണ്‍ ചെയ്തു കാര്യം പറഞ്ഞാലും മതി , അദ്ദേഹം വേണ്ടത് ചെയ്തു തരും...


വാല്‍ക്കഷണം : പ്രഫഷണല്‍ കോളേജിലെ ആള്‍ക്കാര്‍ വെള്ളത്തില്‍ വീണാല്‍ പൊങ്ങി കിടക്കുമത്രേ ...
സംശയം ഉള്ളവര്‍ വെള്ളത്തില്‍ ചാടി നോക്കുക , പൊങ്ങി കിടന്നില്ലെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം , നിങ്ങളുടെ കോളേജ്‌ പ്രഫഷണല്‍ അല്ലാ ....

25
Nov
2014

ഒന്നു ചവിട്ടണേ...

ഓട്ടോയിൽ പോകുന്ന സ്ത്രീ ഓട്ടോക്കാരനോട് : ചേട്ടാ, ദേ ആ വരുന്നത് എന്റെ ഭർത്താവാണ്. ഇവിടെ എത്തുമ്പോൾ ഒന്നു ചവിട്ടണേ...
ഓട്ടോക്കാരൻ : ഞാൻ നിർത്തി തരാം... നിങ്ങൾ തന്നെ ചവിട്ടിയാൽ മതി

25
Nov
2014

നടപടിക്രമങ്ങൾ


ബാങ്കിൽച്ചെന്ന് ശശി : ഞാൻ ഒരു ചെക്ക് തന്നാൽ എത്ര ദിവസം എടുക്കും എന്റെ അക്കൗണ്ടിൽ പണം വരാൻ ?

ക്ലാർക്ക് : 7 ദിവസം ആവും

ശശി : മാടം... ഞാൻ തരുന്ന ചെക്ക് ഈ ബാങ്കിന്റെ തൊട്ടപ്പുറത്തെ ബാങ്കിന്റെയാ... 5 മിനിറ്റ് നടന്നാൽ മതിയല്ലോ.

ക്ലാർക്ക് : സർ ... ഇതിനൊക്കെ കുറെ നടപടിക്രമങ്ങളും രീതികളും ഉണ്ട്. ആ വഴികളിലൂടെയെ പോകൂ.

ശശി : പക്ഷേ, നിങ്ങൾക്ക് അവിടെവരെ ഒന്നു പോയാൽ മതിയല്ലോ.

ക്ലാർക്ക്: : ശരി സാർ. ഞാൻ പറഞ്ഞു തരാം. സാർ ഒരു സെമിത്തേരിയുടെ മുന്നിൽ തളർന്നുവീണ് മരിച്ചെന്ന് കരുതുക. സാറിനെ നേരെ സെമിത്തേരിയിലേക്ക് എടുത്തു കുഴിച്ചുമൂടുമോ? ഇല്ലല്ലോ? വീട്ടിൽ കൊണ്ടുപോയി... അവിടെ പ്രദർശനത്തിനു വെച്ച്... പിന്നെ ശവപ്പെട്ടിയിൽ കയറ്റി... അങ്ങനെയൊക്കെയല്ലേ അവസാനം ശവപ്പറമ്പിൽ എത്തൂ?

08
Oct
2014

നേർച്ച

അപ്പൻ : മോനേ, നിന്നെ പള്ളിലച്ചൻ ആക്കാമെന്ന് ഞാൻ നേർച്ച നേർന്നിട്ടുണ്ട്.

ടിന്റുമോൻ : ചതിച്ചല്ലോ അപ്പാ,  എന്റെ മോനെ പള്ളിലച്ചൻ ആക്കാമെന്ന് ഞാനും നേർന്നിരിക്കുകയാ!

08
Oct
2014

ടിന്റുമോനും ഓട്ടോ ഡ്രൈവറും

ടിന്റുമോൻ ഓട്ടോ ഡ്രൈവറോട് : ടൌൺ വരെ പോകുമൊ?

ഡ്രൈവർ : പോകും...

ടിന്റുമോൻ : എന്നാൽ തിരിച്ചുവരുമ്പോൾ എനിക്ക് ഒരു എനിക്ക് ഒരു ബ്രെഡ് വാങ്ങിച്ചോണ്ടു വരാമോ?

08
Oct
2014

Men will be men

ഒരിക്കൽ ഒരു കൂട്ടം ചെറുപ്പക്കാർ ഒരു തീർത്ഥയാത്ര പോകാൻ തീരുമാനിച്ചു.

അവരുടെ വഴികാട്ടി അവർക്ക് പറഞ്ഞു കൊടുത്തു,
ചില പുണ്യ സ്ഥലങ്ങളിൽ സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ നിന്നു
കുളിക്കുന്നതു കാണേണ്ടി വരും.
അപ്പോൾ ഹരി ഓം എന്നു പറഞ്ഞു അവിടുന്നു പൊയ്‌ക്കോളണം

അങ്ങനെ അവർ പിറ്റേന്നു യാത്ര തുടങ്ങിയ

പെട്ടെന്ന് ഒരാൾ ഉറക്കെപ്പറഞ്ഞു; "ഹരി ഓം"

അപ്പോൾ മറ്റുള്ളവർ : "എവിടെ? എവിടെ?"

06
Oct
2014

മീൻ ഇറുക്കാ?

ഒരു തമിഴൻ കേരളത്തിലെ ഒരു മീൻ മാർക്കറ്റിൽ പോയി.
മലയാളിയായ മീൻ വില്പനക്കാരനോട്

മീൻ ഇറുക്കാ?

മലയാളി വില്പനക്കാരൻ  : ങേ, മീനാ? ഇല്ല. മീൻ ഇറുക്കില്ല

തമിഴൻ : പിന്നെ എന്നാ ഇറുക്ക്?

മലയാളി : ഞണ്ട് ഇറുക്കും!

തമിഴൻ : അപ്പടീനാ 2 ഞണ്ടെ പോടുങ്ങെ.

മലയാളി : അണ്ണാച്ചി പോടുള്ള ഞണ്ടോന്നും
ഇവിടെ വിക്കൂലാ. ഇത് നല്ല ഒന്നാംതരം ഞണ്ടാണ്.
അണ്ണാച്ചിക്കു നല്ല ഞണ്ടല്ലെ വേണ്ടത്?

തമിഴൻ : ആമ...

മലയാളി : ങേ, അണ്ണാച്ചിക്കു ഞണ്ടാണോ ആമയാണോ വേണ്ടത്?

തമിഴൻ : നാൻ മൊതലെ സോന്നിയെ.

മലയാളി : എടോ പരട്ട പാണ്ടി, താൻ ആദ്യം പറഞ്ഞു ഞണ്ട് തരാൻ...
പിന്നെ പറഞ്ഞു ആമയെ തരാൻ...
ധാ ഇപ്പെ പറയുന്നു മൊതലയെ തരാൻ...
താൻ എന്താ മലയാളികളെ കളിയാക്കാൻ ഇറങ്ങിയെക്കുവാ?

06
Oct
2014

ചില പ്രവാസ ചിന്തകൾ

സിനിമകളിൽ കാണുന്ന ഗൾഫും
ചില ഫെയ്‌സ്ബുക്ക് സുന്ദരികളുടെ പ്രൊഫൈൽ പിക്ചറും
ഒരുപോലെയാണ്...

രണ്ടും ഒരു സ്വപ്‌നമാക്കി മനസ്സിലിട്ട്
താലോലിച്ച് ഒടുവിൽ നേരിൽ കാണുമ്പോൾ
ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും
നിശബ്ദമായി അലയടിച്ചുയരുന്നത് 
ഒരേ ഡയലോഗായിരിക്കും

"ജാങ്കോ നീ അറിഞ്ഞോ... ഞാൻ പെട്ടു..."

03
Oct
2014

ലവൻ ചത്താ?

വഴിയേ പോയ ബൈക്കു തട്ടി ഒരു
കുരുവിക്കുഞ്ഞ് ബോധം കെട്ടു താഴെ വീണു.
ഉടൻ ബൈക്കുകാരൻ വണ്ടി നിർത്തി
ഇനിയും ജീവൻ പോയിട്ടില്ലാത്ത കുരുവിയെ
എടുത്തു വീട്ടിൽ കൊണ്ടുവന്നു ഒരു കൂട്ടിൽ കിടത്തി,
അല്പം ബ്രഡ്ഡും വെള്ളവും അരികിൽ വെച്ചു.
കുറച്ചു കഴിഞ്ഞു ബോധം വന്ന കുരുവി
ഒന്നു ചുറ്റും നോക്കി അലറിക്കരഞ്ഞു;
തള്ളേ ജയില്! അപ്പോ ലവൻ ചത്താ???

03
Oct
2014

ഒരു ചെറിയ പ്രണയ കഥ


ആൺകുട്ടി : എക്‌സ്‌ക്യൂസ് മി

പെൺകുട്ടി : എന്താ സഹോദരാ?

ശുഭം!