നിങ്ങള്‍ മഴക്കാലത്ത് എന്തെങ്കിലും അപകടങ്ങളില്‍ പെട്ടാല്‍ , ഉദ്ദാഹരണമായി നിങ്ങള്‍ നടന്നു വന്നപ്പോള്‍ നിങ്ങള്‍ ഒരു തോട്ടില്‍ പോയി എന്ന് വിചാരിക്കുക , അല്ലെങ്കില്‍ നിങ്ങള്‍ വന്ന ബസ്സ് റോഡില്‍ വെള്ളം കാരണം സര്‍വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയിലാണെങ്കില്‍ , ഇതുമല്ല നിങ്ങളുടെ ദേഹത്തേയ്ക്ക് മഴക്കാലത്ത് വല്ല മരത്തിന്റെ കമ്പോ മറ്റോ ഒടിഞ്ഞു വീണെന്ന് വിചാരിക്കുക , ഇതുമല്ല നിങ്ങള്‍ വരുന്നത് ബൈക്കിനു ആണെങ്കില്‍ മഴ കാരണം അത് ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെങ്കില്‍ , അങ്ങനെ എന്ത് അപകടം നടന്നാലും നിങ്ങള്‍ ഇങ്ങനെ ഒന്ന് ഉറക്കെ പറയുക : ഞാന്‍ പ്രൊഫെഷണല്‍ കോളേജിലെ ആളാണ് അപകടമേ ദൂരെ പോ!!! ഇത് മതി എല്ലാ അപകടങ്ങളും തടസ്സങ്ങളും അപ്പോള്‍ തന്നെ ഇല്ലാതായിക്കൊള്ളും .....
എന്തെങ്കിലും കാരണവശാല്‍ അപകടം മാറിയില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ജില്ലയിലെ കളക്ടര്‍ക്ക് ഫോണ്‍ ചെയ്തു കാര്യം പറഞ്ഞാലും മതി , അദ്ദേഹം വേണ്ടത് ചെയ്തു തരും...
വാല്‍ക്കഷണം : പ്രഫഷണല്‍ കോളേജിലെ ആള്‍ക്കാര്‍ വെള്ളത്തില്‍ വീണാല്‍ പൊങ്ങി കിടക്കുമത്രേ ...
സംശയം ഉള്ളവര്‍ വെള്ളത്തില്‍ ചാടി നോക്കുക , പൊങ്ങി കിടന്നില്ലെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം , നിങ്ങളുടെ കോളേജ് പ്രഫഷണല്‍ അല്ലാ ....